രാജകുമാരിയിൽ പുതുവത്സര ആഘോഷം

രാജകുമാരിയിൽ പുതുവത്സര ആഘോഷം

രാജകുമാരി നോർത്ത് രാജകുമാരിയിലെ റോയൽ എഫ്‌സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി നോർത്ത് യൂണിറ്റ്, ആധാരം എഴുത്ത് അസോസിയേഷൻ രാജകുമാരി യൂണിറ്റ്, ലെൻസ് ക്ലബ്ബ് രാജകുമാരി നോർത്ത് എന്നിവയും വിവിധ സാമൂഹിക–സാംസ്കാരിക സംഘടനകളും ബഹുജനങ്ങളും ചേർന്ന് പുതുവത്സര ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിമുതലാണ് ആഘോഷങ്ങൾ ആരംഭിക്കുക.

Slide 1
Slide 2
Slide 3
Slide 4

പരിപാടികളുടെ ഭാഗമായി ഇവനോർ നാസിക് ബീറ്റ്സിന്റെ നാസിക് ഡോൾ അവതരണം, കരോൾ ഗാന മത്സരം, ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, കരോക്കെ ഗാനമേള എന്നിവ അരങ്ങേറും.

വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രക്ഷാധികാരി ഗിരീഷ് കെ.ജി അധ്യക്ഷത വഹിക്കും. രാജാക്കാട് സി.ഐ വിനോദ് കുമാർ വി ഉദ്ഘാടനം നിർവഹിക്കും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഷ ജോർജ് മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ രംഗത്തെ പ്രതിഭകളായ ജിജോ രാജകുമാരി, രഞ്ജിനി സുരേഷ്, ബോഡി ബിൽഡിംഗ് വിന്നർ പി.ഇ. ഷിബു എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഈശ്വരൻ, അംഗങ്ങളായ ബോസ് പി.മാത്യു, ബിനി ജോസ്, അജേഷ് മുകളേൽ, വ്യാപാരി വ്യവസായി പ്രതിനിധി പി.കെ പീതാംബരൻ, ലയൺസ് ക്ലബ് പ്രസിഡന്റ് എം.ബി ശിവൻ, ആധാരം എഴുത്ത് അസോസിയേഷൻ പ്രസിഡന്റ് എം.പി എൽദോസ്, സിപിഐഎം ലോക്കൽ സെക്രട്ടറി എ.പി റോയ്, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി വി.ആർ സുനിൽകുമാർ, ക്ലബ്ബ് ട്രഷറർ അനന്തു സഹദേവൻ, ചെയർമാൻ ദീപു ഭാസ്കരൻ എന്നിവർ പരിപാടിയിൽ സംസാരിക്കും.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സമ്മാനക്കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിച്ചിരിക്കുന്നു.