പൂപ്പാറ വോളി: ജനുവരി ഒന്ന് മുതല്‍

പൂപ്പാറ വോളി: ജനുവരി ഒന്ന് മുതല്‍

പുലരി ലൈബ്രറി ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പൂപ്പാറ വോളി- ജനുവരി ഒന്ന് മുതല്‍ എട്ട് വരെ എസ്റ്റേറ്റ് പൂപ്പാറ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.

Slide 1
Slide 2
Slide 3
Slide 4

കേരളത്തിലേയും തമിഴ്നാട്ടിലെയും പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഒന്നാം സമ്മാനമായി 50,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും രണ്ടാം സമ്മാനമായി 30,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും നല്‍കും. വൈകിട്ട് ഏഴ് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

ഒന്നിന് വൈകിട്ട് ആറിന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റ്യൻ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. എം.എം. മണി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ക്ലബ്ബ് പ്രസിഡന്റ് എൻ.ആർ.അജി അദ്ധ്യക്ഷത വഹിക്കും.

ചടങ്ങില്‍ പഴയകാല ക്ലബ്ബ് ഭാരവാഹികളെ ആദരിക്കും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ലിജു വർഗീസ്, ക്ലബ്ബ് സെക്രട്ടറി കെ.ആർ. ദിപിൻ, സേനാപതി ശശി, എൻ.ആർ. ജയൻ, ബിജു വട്ടമറ്റം, കെ.എൻ. രാജൻ, ജോയി ജോസഫ്, കെ.പി. ജഗദീശൻ, സുരേഷ് വട്ടക്കുന്നേല്‍ എന്നിവർ പ്രസംഗിക്കും.