നഗരസഭ കൗൺസിലർമാർക്ക് സ്വീകരണം നൽകി കട്ടപ്പന പൗരാവലി
കട്ടപ്പനയിലെ പതിനഞ്ചോളം സന്നദ്ധ സംഘടനകൾ ചേർന്നാണ് നഗരസഭ ജനപ്രതിനിധികൾക്ക് സ്വീകരണവും പുതുവത്സര സമ്മാനങ്ങളും ഒരുക്കിയത്.
കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിലെ കൗൺസിലർമാർക്ക് സ്വീകരണം നൽകി. കട്ടപ്പനയിലെ പതിനഞ്ചോളം സന്നദ്ധ സംഘടനകൾ ചേർന്നാണ് നഗരസഭ ജനപ്രതിനിധികൾക്ക് സ്വീകരണവും പുതുവത്സര സമ്മാനങ്ങളും ഒരുക്കിയത്.
കട്ടപ്പന ഡെവലപ്‌മെന്റ് ഫോറം, ഫ്രണ്ട്സ് ഓഫ് കട്ടപ്പന, റോട്ടറി ക്ലബ് അപ് ടൗൺ, മലയാള ചിരി ക്ലബ്, കട്ടപ്പനക്കാരൻ, മൗണ്ടൻ ബുള്ളറ്റ് ക്ലബ്, യൂത്ത് യുണൈറ്റഡ്, JCI, റോട്ടറി ക്ലബ് ഹെറിറ്റേജ്, മർച്ചന്റ് യൂത്ത് വിംഗ്, വർക്ക്ഷോപ്പ് അസോസിയേഷൻ, സ്കാർ ഫേസ് സ്പോർട്സ് ക്ലബ്, സീനിയർ ചേംബർ, ഗീവ് സ്മൈൽ വുമൺ വിംഗ്, കട്ടപ്പന ക്ലബ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
കട്ടപ്പനയുടെ വികസന പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെ പങ്ക് വളരെ നിർണായകമാണെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. ജനപ്രതിനിധികളെ ചേർത്ത് പിടിച്ച് പ്രവർത്തിക്കുന്ന കട്ടപ്പനയിലെ സംഘടനകൾക്ക് കൗൺസിലർമാർ നന്ദി രേഖപ്പെടുത്തി.
നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ പൗരാവലിയുടെയും വിവിധ സംഘടനകളുടെയും ശക്തമായ പിന്തുണ തുടരുമെന്ന് സംഘാടകർ അറിയിച്ചു.





