നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് ജില്ലയില്‍ തുടക്കമായി
സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളില്‍നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് ജില്ലയില്‍ തുടക്കമായി.
വിരമിച്ച ഐ.പി. എസ് ഉദ്യോഗസ്ഥൻ കെ.ജി സൈമണിന്റെ തൊടുപുഴയിലെ വസതിയിലാണ് സന്നദ്ധ പ്രവർത്തകർ ആദ്യം വിവര ശേഖരണം നടത്തിയത്. അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി.
സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം ജില്ലാ നിർവഹണ സമിതി അംഗം കെ.കെ. ഷാജി, തൊടുപുഴ നിയോജകമണ്ഡലം ചാർജ് ഓഫീസർ ബിജു സെബാസ്റ്റ്യൻ എന്നിവരും സന്നിഹിതരായിരുന്നു.





