ഗുരുശ്രേഷ്ഠ പുരസ്‌കാരം : മായാ വസുന്ധര ദേവിക്ക്

ആമയാർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആണ് മായ ടീച്ചർ

ഗുരുശ്രേഷ്ഠ പുരസ്‌കാരം : മായാ വസുന്ധര ദേവിക്ക്

ആമയാർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായാ വസുന്ധര ദേവിക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരം.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ 17 വർഷമായി സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അക്കാദമിക് നിലവാരം ഉയർത്തുന്നതിലും വഹിച്ച പരിശ്രമങ്ങള്‍ക്ക് അംഗീകാരമായാണ് അഖിലേന്ത്യാ ആവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അവാർഡ് പ്രഖ്യാപിച്ചത്.

2008ല്‍ വിദ്യാലയത്തിന്റെ അമരത്തെത്തിയ മായ ടീച്ചർ, അക്കാദമിക് നേട്ടങ്ങള്‍ക്കൊപ്പം വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി സ്‌കൂളില്‍ എസ്.പി.സി, എൻ.സി.സി യൂണിറ്റുകള്‍ സ്ഥാപിച്ചു മികച്ച രീതിയില്‍ ഏകോപിപ്പിച്ചു.

കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ ഡിജിറ്റല്‍ പഠനസൗകര്യമില്ലാതിരുന്ന അമ്പതോളം വിദ്യാർത്ഥികള്‍ക്ക് സ്മാർട്ട് ഫോണുകളും മറ്റ് പഠനോപകരണങ്ങളും നല്‍കി മാതൃകയായി.