ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

തൊടുപുഴ ടൗണ്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തില്‍ ത്രിതല പഞ്ചായത്തിലേക്ക് വിജയിച്ച ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.

Slide 1
Slide 2
Slide 3
Slide 4

കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാലിനി ശശി, തൊടുപുഴ നഗരസഭ 23-ാം വാർഡ് കൗണ്‍സിലർ പി.എ ഷാഹുല്‍ ഹമീദ് എന്നിവർക്കാണ് സ്വീകരണം നല്‍കിയത്. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് എൻ.ഐ ബെന്നി അദ്ധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

സെക്രട്ടറി കെ.ജി സജിമോൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ടി.ജെ പീറ്റർ, ജോർജജ് ജോണ്‍, ഒ.എച്ച്‌ ബീന, ജോസ്ലറ്റ് മാത്യു, മാത്യു വർഗീസ്, ജീവനക്കാരായ നീതു കൃഷ്ണ, ബിറ്റിലാല്‍ എന്നിവർ പ്രസംഗിച്ചു.