മുരുക്കടിയിൽ ടെമ്പോ ട്രാവലർ മറിഞ്ഞു
മഹാരാഷ്ട്ര സ്വദേശികളായ വിനോദസഞ്ചാരികൾക്ക് പരിക്ക്
ഇടുക്കി: മുരുക്കടിയിൽ ടെമ്പോ ട്രാവലർ മറിഞ്ഞു; മഹാരാഷ്ട്ര സ്വദേശികളായ വിനോദസഞ്ചാരികൾക്ക് പരിക്ക്
രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ കാണാം
https://www.facebook.com/share/v/1BsrPJB8vc/
മൂന്നാറിൽ നിന്ന് കുമളിയിലേക്ക് വിനോദസഞ്ചാരികളുമായി വരികയായിരുന്ന ടെമ്പോ ട്രാവലർ ഇടുക്കി ജില്ലയിലെ മുരുക്കടിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്.
കുമളി–അടിമാലി ദേശീയപാതയിൽ മുരുക്കടി മാലിന്യസംസ്കരണ പ്ലാന്റിന് സമീപം ഉച്ചയോടെയാണ് അപകടം ഉണ്ടായത്. 16 മുതിർന്നവരും നാല് കുട്ടികളുമടങ്ങുന്ന 20 പേരാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.
നിയന്ത്രണം വിട്ട വാഹനം തിട്ടയിലിടിച്ച് നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ഇതിന് ഇടയിൽ റോഡിലേയ്ക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി.
അപകടം നടന്ന ഉടൻ ഹരിതകർമ സേനാംഗങ്ങളും ക്ലീൻ കുമളി ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിനുള്ളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
വിവരമറിഞ്ഞെത്തിയ കുമളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.





