നെടുങ്കണ്ടം എം.ഇ.എസ് കോളേജിൽ എ.ഐ, ഡാറ്റാ അനലിറ്റിക്സ് വിഷയങ്ങളിൽ ദ്വിദിന ദേശീയ സെമിനാർ

നെടുങ്കണ്ടം എം.ഇ.എസ് കോളേജിൽ എ.ഐ, ഡാറ്റാ അനലിറ്റിക്സ് വിഷയങ്ങളിൽ ദ്വിദിന ദേശീയ സെമിനാർ

എം.ഇ.എസ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ് എന്നീ വിഷയങ്ങളിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. എം.ജി. സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. ശ്രീജിത്ത് സി.എം. സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാത്തിമ സുല്ലമി ടി.എ. അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

മൈസൂർ സർവകലാശാലയിലെ പ്രൊഫസർ ഡോ. ഡി.എസ്. ഗുരുവും, കൊച്ചി സർവകലാശാല (കുസാറ്റ്)യിലെ ഡോ. സാബു എം.കെ.യും വിവിധ ടെക്നിക്കൽ സെഷനുകൾക്ക് നേതൃത്വം നൽകി. എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. സുമേഷ് എ.എസ്., എം.ഇ.എസ് കോളേജ് സെക്രട്ടറി ഷാജിമോൻ പി.എ. എന്നിവർ ആശംസകൾ നേർന്നു.

സെമിനാർ കൺവീനർ ഡോ. ലീന സി. ശേഖർ, കോർഡിനേറ്റർ ഡോ. അഭയദേവ് എം., ഡോ. ഷെറീന വി.ബി., ഡോ. നിഷാദ് കെ.കെ., ഷാനവാസ് കെ.എ. എന്നിവർ സംസാരിച്ചു. എ.ഐ രംഗത്തെ പുതിയ മാറ്റങ്ങളും സാധ്യതകളും വിശദീകരിക്കുന്ന പ്രബന്ധാവതരണങ്ങളും സെമിനാറിന്റെ ഭാഗമായി നടന്നു.

സെമിനാറിന്റെ രണ്ടാം ദിനമായ ബുധനാഴ്ച ഡോ. വി.ആർ. കവിത (ഡാറ്റാ വിഷ്വലൈസേഷൻ വിത്ത് എ.ഐ ടൂൾസ്), ഡോ. എസ്.ഡി. മധുകുമാർ (ആപ്ലിക്കേഷൻ ഓഫ് എ.ഐ ഇൻ ഗവേണൻസ്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഉച്ചയ്ക്ക് ശേഷം പ്രബന്ധാവതരണവും സമാപന സമ്മേളനവും നടക്കും.