പാർശ്വവത്കരിക്കപ്പെട്ടവരുടെ വ്യക്തിത്വവളർച്ചയിലൂടെ സമൂഹത്തെ രൂപാന്തരപ്പെടുത്തണം : ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത

പാർശ്വവത്കരിക്കപ്പെട്ടവരുടെ വ്യക്തിത്വവളർച്ചയിലൂടെ സമൂഹത്തെ രൂപാന്തരപ്പെടുത്തണം : ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത

പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളിലേക്ക് ഇറങ്ങി അവരുടെ വ്യക്തിത്വങ്ങളെ വളർത്തിയെടുക്കുന്നതിലൂടെ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നതാണ് യഥാർത്ഥ സാമൂഹ്യ സേവനമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയും കാർഡ് പ്രസിഡന്റുമായ റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു.

മലങ്കര മാർത്തോമ്മാ സുറിയാനി സഭ 1977-ൽ ആരംഭിച്ച സാമൂഹ്യ സേവന വിഭാഗമായ ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മെന്റ് (കാർഡ്) ൽ നിലവിലും മുൻകാലത്തും സേവനമനുഷ്ഠിച്ചവരുടെ സംയുക്ത ക്രിസ്മസ്–നവവത്സര സംഗമമായ “ഓർമ്മകളുടെ ഒത്തുചേരൽ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

മനുഷ്യർക്കു മാത്രമല്ല, സർവജീവജാലങ്ങൾക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളായിരിക്കണം സാമൂഹ്യ പ്രവർത്തകർ ഏറ്റെടുക്കേണ്ടതെന്നും അഭിവന്ദ്യ സഫ്രഗൻ തിരുമേനി ഓർമ്മിപ്പിച്ചു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമവികസന ദർശനങ്ങൾ ഇന്നും അത്രത്തോളം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

കാർഡ് ഡയറക്ടർ റവ. ഷിബു സാമുവേലിന്റെ അധ്യക്ഷതയിൽ ചെങ്ങന്നൂർ ഒലിവറ്റ് ഹാളിൽ ചേർന്ന സംഗമത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഷൈൻ എൻ. ജേക്കബ്, ട്രഷറർ വിക്ടർ ടി. തോമസ്, അഡ്വ. റെനി കെ. ജേക്കബ്, ജോൺ ടി. സാമുവേൽ എന്നിവർ പ്രസംഗിച്ചു.

“ഓർമ്മകളുടെ ഒത്തുചേരൽ” പരിപാടിയുടെ കോ-ഓർഡിനേറ്ററായി സ്റ്റീഫൻസൺ ജേക്കബ് പ്രവർത്തിച്ചു.