തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൊടുപുഴ–കോലാനി ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അഭിഷേക് വിനോദാണ് (കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജ്) മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. അഭിഷേകും സഹപാഠിയും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണന്‍ (19) ഗുരുതരമായി പരിക്കേറ്റു. കിരൺ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Slide 1
Slide 2
Slide 3
Slide 4

ഇരുവരും പാലാ ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4