മകരവിളക്ക്: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ പൊലീസ് മേധാവി
വണ്ടിപെരിയാർ: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മകരജ്യോതി ദർശനത്തിനുള്ള പുല്ലുമേട് പ്രദേശം സന്ദർശിച്ചു.
ഇതുവരെ നടപ്പാക്കിയ സുരക്ഷാ ക്രമീകരണങ്ങൾ സംഘം വിശദമായി പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
മകരവിളക്കിനോടനുബന്ധിച്ച് വണ്ടിപെരിയാർ, സത്രം, പുല്ലുമേട് മേഖലകളിൽ വൻതോതിലുള്ള സുരക്ഷാ–ക്രമീകരണങ്ങളാണ് പൊലീസ് വകുപ്പ് ഒരുക്കുന്നത്. ഭക്തരുടെ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും പ്രത്യേകമായി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.






