ദേശീയപാത വികസനം: നടപടികൾ വേഗത്തിലാക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി

ദേശീയപാത വികസനം: നടപടികൾ വേഗത്തിലാക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി

അടിമാലി–കുമളി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പ്രഖ്യാപിച്ചിരുന്ന ത്രി ക്യാപിറ്റൽ നോട്ടിഫിക്കേഷന്റെ കാലാവധി ഡിസംബറിൽ അവസാനിച്ചുവെന്നും, ഇത് ജനുവരിയിൽ പുതുക്കി പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ത്രി ക്യാപിറ്റൽ നോട്ടിഫിക്കേഷൻ പുനർപ്രഖ്യാപിക്കുന്നതോടെ അടിമാലി ബൈപ്പാസിന്റെ പുനക്രമീകരിച്ച അലൈൻമെന്റിന് അന്തിമ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസന നടപടികൾ വേഗത്തിലാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും എം.പി കൂട്ടിച്ചേർത്തു.