വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂൾ : 47-ാം വാർഷികാഘോഷം ജനുവരി 16-ന്
വെള്ളയാംകുടി: വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 47-ാം വാർഷികാഘോഷവും അധ്യാപക–രക്ഷാകർത്തൃദിനവും, സർവീസിൽ നിന്ന് വിരമിക്കുന്ന ലില്ലി ടീച്ചർക്കുള്ള യാത്രയയപ്പും 2026 ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും.
സ്കൂൾ മാനേജർ മോൺ. അബ്രാഹം പുറയാറ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഇടുക്കി സബ് കളക്ടർ ശ്രീ. അനൂപ് ഗാർഗ് (ഐ.എ.എസ്) ഉദ്ഘാടനം നിർവഹിക്കും.
മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ. ജോയി വെട്ടിക്കുഴി, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ, മുനിസിപ്പൽ കൗൺസിലർ ശ്രീമതി ബീന സിബി, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജിജി ജോർജ്, ഹെഡ്മിസ്ട്രസ് ശ്രീമതി വിൻസി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് ശ്രീ. വിനോദ് തോമസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.





