ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂൾ 28-ാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു

ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂൾ 28-ാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു

ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 28-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇടുക്കി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ അദ്ദേഹം ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്കൂൾ മാനേജർ ഫാ. സഖറിയാസ് കുമ്മണ്ണൂപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജിജി എബ്രഹാം, ശ്രീമതി ഷേർളി കെ. പോൾ, ശ്രീമതി മിനി ചെറിയാൻ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ നിർവഹിച്ചു.

പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകൾ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി കെ. വിതരണം ചെയ്തു. പ്രൊഫിഷ്യൻസി പ്രൈസുകൾ വാർഡ് മെമ്പർ ശ്രീമതി ഷീബ അജയും, സംസ്ഥാനതലത്തിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ പി.ടി.എ പ്രസിഡന്റ് ശ്രീ. സിജോ ഇലന്തൂരും ആദരിച്ചു.

എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിനു ജസ്റ്റിൻ, ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്കുട്ടി എം.വി., അസിസ്റ്റന്റ് മാനേജർ ഫാ. പ്രിൻസ് പുളിയാങ്കൽ, ശ്രീമതി അഞ്ചുമോൾ അഗസ്റ്റിൻ, ശ്രീ. മനേഷ് ബേബി, ശ്രീ. നോബിൾ മാത്യു, കുമാരി എലിസബത്ത് മരിയ സിബി, ശ്രീമതി റോസമ്മ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.