ലഹരി വിരുദ്ധ പ്രചാരണം: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി നീന്തല്‍ മത്സരം

ലഹരി വിരുദ്ധ പ്രചാരണം: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി നീന്തല്‍ മത്സരം

നശാമുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണത്തിന് ശക്തി പകരുന്ന പ്രവര്‍ത്തനങ്ങളുമായി ജില്ലാ സാമൂഹ്യനീതി ഓഫീസ്. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി 26ന് രാവിലെ 10 മുതല്‍ തൊടുപുഴ ഒളമറ്റം വൈ.എം.സി.എയില്‍ പ്രവര്‍ത്തിക്കുന്ന തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയില്‍ നീന്തല്‍ മത്സരം സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

10 മുതല്‍ 30 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും മൂന്ന് കാറ്റഗറികളിലായി ഫ്രീ സ്‌റ്റൈല്‍, ബാക്ക് സ്‌ട്രോക്ക്, ബ്രെസ്റ്റ് സ്‌ട്രോക്ക്, ബട്ടര്‍ഫ്ലൈ എന്നീ ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കുന്നവര്‍ ഇടുക്കി ജില്ലയില്‍ താമസിക്കുന്നവരോ ഇടുക്കി ജില്ലയില്‍ പഠിക്കുന്നവരോ ആയിരിക്കണം.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 24ന് ഉച്ചയ്ക്ക് 4 മണിക്കകം dsjoidukki2@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍, പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഇനം എന്നിവ വ്യക്തമാക്കി രജിസ്റ്റര്‍ ചെയ്യണം. മത്സര വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും.

മത്സര സമയത്ത് വയസ് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖയും വിദ്യാര്‍ഥികള്‍ സ്‌കൂള്‍/കോളേജ് ഐ.ഡി കാര്‍ഡും നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0486 2228160, 9496456464.