എസ്റ്റെല്ലർ 2026: ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ ഇന്നും നാളെയുമായി നടക്കും.
സംസ്ഥാനത്തെ ഏക ഗവൺമെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂളായ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പതിനഞ്ചാമത് വാർഷികാഘോഷ പരിപാടികൾ 27, 28 തീയതികളിലായി നടക്കും. ‘എസ്റ്റെല്ലർ 2026’ എന്ന പേരിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഷൈൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ പുഷ്പമ്മ എസ് വിജയികളെ ആദരിക്കും.
സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതാ റാണി ടി.എസ് സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ.എ കിഡ്സ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റെഫി ബിനു, ഡി.ഇ.ഒ ആൻസൺ ജോസഫ്, കട്ടപ്പന എ.ഇ.ഒ രാജശേഖരൻ ചെല്ലയ്യ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ കെ.എസ്, എസ്.എസ്.എൻ.സി ചെയർമാൻ അജയൻ എൻ.ആർ, പി.ടി.എ വൈസ് പ്രസിഡന്റ് സജിദാസ് മോഹൻ, എസ്.എം.ഡി.സി ചെയർമാൻ പി.ബി. ഷാജി, എം.പി.ടി.എ പ്രസിഡന്റ് ആതിര ഷിനോയി, സ്റ്റാഫ് സെക്രട്ടറി അമ്പിളി പി.വി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ മാത്യു, ടി.കെ. അപ്പുക്കുട്ടൻ, എസ്.എം.സി വൈസ് ചെയർമാൻ രാജീവ് വാസു, ബി.പി.സി കെ.ആർ. ഷാജിമോൻ തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തും.
പരിപാടികളുടെ ഭാഗമായി 2026–27 അധ്യയനവർഷത്തെ കെ.ജി സെക്ഷനിലേക്കുള്ള അഡ്മിഷൻ ഫെസ്റ്റ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രതിഭാപ്രകടനങ്ങൾ എന്നിവയും അരങ്ങേറും.





