കേര പ്രോജക്റ്റ് പരിശീലന കളരി സംഘടിപ്പിച്ചു

കേര പ്രോജക്റ്റ് പരിശീലന കളരി സംഘടിപ്പിച്ചു

ഏലം ബോർഡിന്റെ കേര പ്രോജക്റ്റിന്റെ ഭാഗമായി എഴുകുംവയൽ സായംപ്രഭ ഓഡിറ്റോറിയത്തിൽ ഇന്ന് സംഘടിപ്പിച്ച കേര പ്രോജക്റ്റ് പരിശീലന കളരിയിൽ നൂറുകണക്കിന് ഏലം കർഷകർ പങ്കെടുത്തു. നെടുംകണ്ടം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് അംഗം ജോണി പുതിയാപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗം നെടുംകണ്ടം കൃഷി വികസന ഓഫീസർ ആദർശ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

കേര പ്രോജക്റ്റ് ഫീൽഡ് ജീവനക്കാരായ ശ്രീലക്ഷ്മി, അഭിജിത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ, നെടുങ്കണ്ടം ഏലം ബോർഡ് ഉദ്യോഗസ്ഥർ, നെടുംകണ്ടം കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ ഏലം കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ നയിച്ചു.

കേരബോർഡ് സംഘടിപ്പിച്ച ഈ കർഷക പരിശീലന പരിപാടി മേഖലയിലെ ഏലം കർഷകർക്ക് പുതിയ അറിവുകളും കൃഷി വികസനത്തിന് പുതിയ മാനം നൽകുന്നതുമായതായി അധ്യക്ഷത വഹിച്ച ജോണി പുതിയാപ്പറമ്പിൽ പറഞ്ഞു. ഏകദേശം 150 ഓളം കർഷകർ പരിശീലനത്തിൽ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിൽ, ഇത്തരത്തിലുള്ള കൂടുതൽ പരിശീലന പരിപാടികൾ ഇനിയും സായംപ്രഭ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരിപാടികളുടെ ഏകോപനം സായംപ്രഭ ഓഡിറ്റോറിയത്തിന്റെ കെയർടേക്കർ ലേഖ പ്രശാന്ത് നിർവഹിച്ചു.