തൊപ്പിപ്പാള എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 32-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
കാഞ്ചിയാർ: തൊപ്പിപ്പാള എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 32-ാമത് വാർഷിക ദിനാഘോഷം സിംഫോണിയ 2കെ–26 സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ കെ.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ്, വൈസ് പ്രസിഡന്റ് അനീഷ് കുമാർ, പൂർവ്വ വിദ്യാർത്ഥിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ എബിൻ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.എം. ശ്രീജിത്ത്, ശരണ്യ മോൾ പ്രസാദ്, കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് വിജയി പ്രസീദ പ്രസന്നൻ, എം.പി.ടി.എ പ്രസിഡന്റ് പ്രിയ വിജീഷ്, വാർഡ് മെമ്പർ തങ്കമണി സുരേന്ദ്രൻ, പി.ടി.എ പ്രസിഡന്റ് സജിൻ ഉണ്ണികൃഷ്ണൻ, മാനേജ്മെന്റ് സെക്രട്ടറി വി.വി. ഷാജി, സ്‌കൂൾ ലീഡർ എ. ദേവനന്ദ, സ്‌കൂൾ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളായ എൻ.ആർ. ലാൽ, എൻ.വി. രാജു, വി.ജി. ബിജു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വൈസ് പ്രിൻസിപ്പൽ അമ്പിളി സന്തോഷ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എ.വി. ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എൻ.എസ്. ദിവ്യ നന്ദി രേഖപ്പെടുത്തി.





