റിപ്പബ്ലിക് ദിന പരേഡ് ; ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും

റിപ്പബ്ലിക് ദിന പരേഡ് ; ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും

ഇടുക്കി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയ പതാക ഉയർത്തും. ബാൻഡ് സംഘത്തോടൊപ്പം 18 പ്ലറ്റൂണുകൾ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും.

Slide 1
Slide 2
Slide 3
Slide 4

പോലീസ്, വനംവകുപ്പ്, എക്സൈസ്, എൻസിസി, സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട്സ് & ഗൈഡ്സ് എന്നിവർക്കൊപ്പം കട്ടപ്പന സർക്കാർ കോളേജ്, കുളമാവ് ജവഹർ നവോദയ വിദ്യാലയം, എം.ആർ.എസ് പൈനാവ്, സെന്റ് ജോർജ് ഹൈസ്കൂൾ വാഴത്തോപ്പ്, എസ്.എൻ.എച്ച്.എസ്.എസ് കഞ്ഞിക്കുഴി, സെന്റ് മേരീസ് എച്ച്.എസ്.എസ് മുരിക്കാശേരി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പരേഡിൽ പങ്കെടുക്കും.

രാവിലെ 8.40ന് പ്ലറ്റൂണുകൾ ഗ്രൗണ്ടിൽ അണിനിരക്കും. 8.45ന് പരേഡ് കമാൻഡർ ചുമതലയേൽക്കും. തുടർന്ന് ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടറും, മന്ത്രി റോഷി അഗസ്റ്റിനും ഗ്രൗണ്ടിലെത്തും. പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിക്കുകയും മാർച്ച് പാസ്റ്റിന് ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.

പരേഡിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി കട്ടപ്പനയിൽ നിന്ന് പ്രത്യേക ബസ് സർവീസ് നടത്തും. റിപ്പബ്ലിക് ദിനാഘോഷം പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും. പൊതുജനങ്ങൾക്ക് പരേഡ് കാണുന്നതിനായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.