പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം/കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളിലെ പഠനഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നു. പത്താം ക്ലാസിലെ സിലബസ് കുട്ടികൾക്ക് കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പത്താം ക്ലാസ് സോഷ്യൽ സയൻസ് വിഷയത്തിലെ സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് പഠനഭാരം കുറയ്ക്കാനുള്ള തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.





