INFERNO 2026 : ഹോളി ക്രോസ് കോളേജ് കായിക മേളയ്ക്ക് വർണാഭമായ സമാപനം

INFERNO 2026 : ഹോളി ക്രോസ് കോളേജ് കായിക മേളയ്ക്ക് വർണാഭമായ സമാപനം

പുറ്റടി: ഫെബ്രുവരി 2 മുതൽ പുറ്റടി ഹോളി ക്രോസ് കോളേജിൽ നടന്നു വന്ന വാർഷിക കായിക മേള INFERNO 2026 വെള്ളിയാഴ്ച നടന്ന അത്ലറ്റിക്‌സ് മത്സരങ്ങളോടെ സമാപിച്ചു.

Slide 1
Slide 2
Slide 3
Slide 4

സമാപന സമ്മേളനം കോളേജ് മാനേജർ എം. കെ. സ്കറിയ ഉദ്ഘാടനം ചെയ്തു. കായിക രംഗം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും, പഠനത്തിനൊപ്പം കായിക പ്രവർത്തനങ്ങൾക്കും സമാന പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഷാജി ആർ.കെ അധ്യക്ഷത വഹിച്ചു.

രാവിലെ നടന്ന മാർച്ച് പാസ്റ്റോടെയാരംഭിച്ച അത്ലറ്റിക്‌സ് മത്സരങ്ങൾക്ക് കോളേജിലെ സംസ്ഥാന–സർവകലാശാല തലത്തിൽ മത്സര പരിചയമുള്ള താരങ്ങളായ സരുൺ, ജെതിൻ എന്നിവർ ചേർന്ന് ദീപശിഖ പ്രയാണം നടത്തി ദീപം പകർന്നു. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ മാർച്ച് പാസ്റ്റ് ഏറെ ശ്രദ്ധേയമായി.

വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, അത്ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളിലായി ഒരാഴ്ചയായി നടന്ന മത്സരങ്ങളിൽ വിവിധ ഡിപ്പാർട്ട്മെന്റുകൾ മാറ്റുരച്ചു.

 പരിപാടികൾക്ക് വിദ്യാർത്ഥി പ്രതിനിധി ഐമൻ, യൂണിയൻ ഭാരവാഹികൾ, അധ്യാപകനായ ബിബിൻ കെ. രാജു എന്നിവർ നേതൃത്വം നൽകി.

സമാപന ദിനത്തിൽ വിജയികളായ ടീമുകൾക്കും വ്യക്തിഗത ഇനങ്ങളിൽ മികവ് തെളിയിച്ച താരങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു