കട്ടപ്പന-പുളിയൻമല റോഡിൻ്റെ ദുരവസ്ഥ: യാത്ര ദുസ്സഹം, അപകടങ്ങൾ പതിവാകുന്നു
വീഡിയോ വാർത്ത കാണാം
https://www.facebook.com/share/v/16uHWCvKB3/
മൂവാറ്റുപുഴ-തേനീ സംസ്ഥാന പാതയുടെ ഭാഗമായ കട്ടപ്പന മുതൽ പുളിയൻമല വരെയുള്ള റോഡ് മഴക്കാലമായതോടെ വാഹനയാത്ര പോലും ബുദ്ധിമുട്ടാകുന്ന തരത്തിൽ നിരവധി ഭാഗങ്ങളിൽ തകരാറിലായിരിക്കുകയാണ്.
ഗർത്തങ്ങളിലൂടെയുള്ള യാത്രയിൽ അപകടങ്ങളും നിത്യസംഭവങ്ങളുമാക്കി മാറിയിരിക്കുന്നു.
മഴക്കാലം മുന്നിൽ കണ്ടിട്ടും ഇതുവരെ യാതൊരു നവീകരണ പ്രവർത്തനങ്ങളും ഈ പാതയിൽ നടപ്പാക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വെള്ളം ഒഴുകേണ്ട ഓടകളും തികച്ചും നിറഞ്ഞ നിലയിലാണ്.
കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ഈ അന്തർസംസ്ഥാന പാത ഇപ്പോൾ നാശത്തിന്റെ വക്കിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
പാതയുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുകയും, അപകടം ഒഴിവാക്കുകയും, യാത്ര സുഗമമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യം. അധികാരികൾ വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് പൊതുജനങ്ങങ്ങൾ ആവശ്യപ്പെടുന്നു.






