ജില്ലയിലെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിൽ ഇരട്ടയാർ വീണ്ടും ഒന്നാമത്

ജില്ലയിലെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിൽ ഇരട്ടയാർ വീണ്ടും ഒന്നാമത്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കി നൽകുന്ന അംഗീകാരത്തിൽ ഇടുക്കി ജില്ലയിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വീണ്ടും ശ്രദ്ധേയ നേട്ടം കൈവരിച്ചു. ജില്ലയിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നാമതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് പഞ്ചായത്തിന്റെ സമഗ്ര ഭരണമികവിന്റെ അംഗീകാരമായി.

തദ്ദേശസ്വയംഭരണ വകുപ്പായ LSGDയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ വിലയിരുത്തലിലാണ് പഞ്ചായത്തിനെ മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുത്തത്. സേവനമികവ്, വികസന പ്രവർത്തനങ്ങളുടെ കാര്യക്ഷമത, പൊതുജന പങ്കാളിത്തം, ശുചിത്വ പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കൽ എന്നിവയിൽ പുലർത്തിയ മുന്നേറ്റമാണ് പഞ്ചായത്തിന് മുൻതൂക്കം നേടിക്കൊടുത്തത്.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് മികച്ച പഞ്ചായത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം പഞ്ചായത്തിന് ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ഈ മാസം 19 ന് കണ്ണൂര് വച്ച് നടക്കുന്ന തദ്ദേശ ദിനാഘോഷ സമാപന സമ്മേളനത്തിൽ വച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രി അംഗീകാരം കൈമാറും.