സെന്റ് ജോർജ് എൽ.പി സ്കൂൾ കട്ടപ്പന ; സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും മാർച്ച് 3 ന്
കട്ടപ്പന: സെന്റ് ജോർജ് എൽ.പി സ്കൂൾ കട്ടപ്പനയുടെ 70-ാമത് വാർഷികാഘോഷവും അധ്യാപക-രക്ഷാകർത്തൃ ദിനാചരണവും ‘Zenith 2K26’ എന്ന പേരിൽ മാർച്ച് 3-ന് ഉച്ചയ്ക്ക് 1.30ന് സ്കൂൾ പരിസരത്തിൽ നടക്കും.
സ്കൂൾ മാനേജർ റവ. ഫാ. ജോസ് മംഗലത്തിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ കട്ടപ്പന സി. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം, അധ്യാപകരെയും രക്ഷാകർത്താക്കളെയും ആദരിക്കൽ എന്നിവയും സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികളിൽ വിദ്യാർത്ഥികളുടെ വിവിധ കലാവിരുന്നുകളും അരങ്ങേറും.






