കലാ സംഗമമായി ‘ഹിമം’ ചിത്രരചന ക്യാമ്പ്

കലാ സംഗമമായി ‘ഹിമം’ ചിത്രരചന ക്യാമ്പ്

കേരള ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നാർ സർഗാരാം കൾച്ചറൽ സെന്ററിൽ “ഹിമം” എന്ന പേരിൽ രണ്ടുദിവസത്തെ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. കലാസ്നേഹികളുടെയും ചിത്രകാരന്മാരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് ശ്രദ്ധേയമായി.

ഫാ. സാബു മണ്ണാട ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ പരിപാടികൾക്ക് സ്വാഗതം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ചിത്രകാരന്മാരായ ജോസഫ് അനുഗ്രഹ, ജോസ് ആന്റണി, രാജേഷ് അഗസ്റ്റിൻ, ജോസ് എബ്രഹാം, സുരേഷ് പി.ആർ., ഷിജു ഇ.എം., ശ്രീകാന്ത് എൻ.എസ്., അനന്തു സാബു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ കലാശൈലികളിൽ ചിത്രരചന പരിശീലനവും സംവാദങ്ങളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

കലാരംഗത്തെ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിലും ചിത്രകലയുടെ സൗന്ദര്യബോധം സമൂഹത്തിലേക്ക് എത്തിക്കുന്നതിലും ക്യാമ്പ് ശ്രദ്ധേയമായ പങ്കുവഹിച്ചു.