സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘എൽവോറ’ ; കലാസന്ധ്യയും ആർട്സ് ഫെസ്റ്റും മാർച്ച് 6 ന്

സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘എൽവോറ’ ; കലാസന്ധ്യയും ആർട്സ് ഫെസ്റ്റും മാർച്ച് 6 ന്

കുമളി: സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജ് മാർച്ച് 6-ാം തീയതി വെള്ളിയാഴ്ച ‘എൽവോറ’ എന്ന പേരിൽ കലാസന്ധ്യയും ആർട്സ് ഫെസ്റ്റും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ കലാപ്രതിഭകളും സൃഷ്ടിപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കോളേജിന്റെ പ്രതിഷ്ഠ ഉയർത്തുകയും വിദ്യാർത്ഥികളുടെ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും ‘എൽവോറ’ വേദിയാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ മുന്നോടിയായി മദ്യത്തിനും മയക്കുമരുന്നിനും എതിരായ ശക്തമായ സന്ദേശവുമായി വിദ്യാർത്ഥികൾ ബൈക്ക് റാലി സംഘടിപ്പിച്ചു. കുമളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഭിലാഷ് റാലി ഉദ്ഘാടനം ചെയ്തു. സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ കൈകോർക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷം നടന്ന സർവകലാശാല കലോത്സവത്തിൽ കോളേജിലെ നാല് വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയതും സ്ഥാപനത്തിന് അഭിമാനമായി മാറിയിട്ടുണ്ട്. അവരുടെ നേട്ടങ്ങൾ ‘എൽവോറ’ കലാസന്ധ്യയ്ക്ക് കൂടുതൽ തിളക്കമേകുമെന്ന് സംഘാടകർ അറിയിച്ചു