എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം നടന്നു

എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം നടന്നു

നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ 11-ാം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വനിതാദിനത്തിന്റെ ഭാഗമായി നടന്നു. കല്ലാർ സഹ്യാദ്രിനാഥ ഗുരുദേവ ഓഡിറ്റോറിയത്തിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

സമൂഹത്തിൽ കഠിനാധ്വാനത്തിലൂടെ ഉയർച്ച കൈവരിച്ച നിരവധി സ്ത്രീ വ്യക്തിത്വങ്ങൾ ഉണ്ടെന്നും അത്തരക്കാരെ വനിതാദിനത്തിൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനിമോൾ മധു സ്വാഗതം ആശംസിച്ച യോഗത്തിൽ വനിതാ സംഘം സെക്രട്ടറി സന്ധ്യാ രഘു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ മരായ സുരേഷ് ചിന്നാർ വനിതാദിന സന്ദേശം നൽകി. ജയൻ കല്ലാർ അനുഗ്രഹ പ്രഭാഷണം നടത്തി.

യൂണിയൻ കൗൺസിലർമാരായ മധു കമലാലയം, സി.എം. ബാബു, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ഷിജി കെ.ആർ., ട്രഷറർ മിനി ശ്രീകുമാർ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, സെക്രട്ടറി സനീഷ് മാവടി, സൈബർ സേന കൺവീനർ അമ്പിളി ജയൻ, യൂണിയൻ കുമാരസംഘം പ്രസിഡന്റ് അതുൽ ഷിജു എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യൂണിയൻ വനിതാ സംഘത്തിന്റെ ഭാരവാഹികളായി മിനി ശ്രീകുമാർ (പ്രസിഡന്റ്), രേഖ ദിലീപ് (വൈസ് പ്രസിഡന്റ്), മിനിമോൾ മധു (സെക്രട്ടറി), സിനി റെനി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായി ഷീമ സുനിൽ, സുമി റെജി, വിജി രാജീവ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സുനിത പ്രഭാകരൻ, അമ്പിളി ഗിരീഷ്, ഇന്ദുലേഖ വത്സലൻ, ബിൻസി സനീഷ്, ജൂബിലി മനോഹരൻ എന്നിവരെയും തെരഞ്ഞെടുത്തു.

തുടർന്ന് യൂണിയൻ സൈബർ സേനയുടെ പുനഃസംഘടനയും നടന്നു. നിജുമോൻ (ചെയർമാൻ), രതീഷ് (വൈസ് ചെയർമാൻ), അമ്പിളി ജയൻ (കൺവീനർ), വിഷ്ണു (ജോയിന്റ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.

യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ നന്ദി പറഞ്ഞു.