കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.
പീരുമേട്ടിൽ സലിം കുമാർ സ്ഥാനാർഥി
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി. ഇടമന, ചാത്തന്നൂരിൽ ആർ. രാജേന്ദ്രൻ, ചടയമംഗലത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി, പുനലൂരിൽ അജയപ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ്. താര, അടൂരിൽ പ്രിജി കണ്ണൻ, ഹരിപ്പാടിൽ ടി.ടി. ജിസ്മോൻ, ചേർത്തലയിൽ മന്ത്രി പി. പ്രസാദ്, വൈക്കത്തിൽ പി. പ്രദീപ്, പീരുമേട്ടിൽ സലിം കുമാർ, നോർത്ത് പറവൂരിൽ ഇ.ടി. ടൈസൺ മാസ്റ്റർ, മൂവാറ്റുപുഴയിൽ എൻ. അരുണ്‍, കൊടുങ്ങല്ലൂരിൽ മന്ത്രി വി.ആർ. സുനിൽകുമാർ, കയ്പമംഗലത്ത് കെ.കെ. വത്സരാജ്, ഒല്ലൂരിൽ മന്ത്രി കെ. രാജൻ, തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടികയിൽ ഗീതാ ഗോപി, പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട്ട് മൻസിൽ അബൂബക്കർ, തിരൂരങ്ങാടിയിൽ അജിത് കൊളാടി, ഏറനാട്ടിൽ ഷഫീർ കിഴിശേരി, മഞ്ചേരിയിൽ അനു മുസ്തഫ, നാദാപുരത്ത് പി. വസന്തം, കാഞ്ഞങ്ങാട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരാണ് മത്സരിക്കുക.
സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ വീണ്ടും ജനവിധി തേടുന്നതാണ് ശ്രദ്ധേയം. നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.
കേരളത്തിൽ ഏപ്രിൽ 9 നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നാണ്. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9-ന് തന്നെ വോട്ടെടുപ്പ് നടത്തും.





