ഉടുമ്പൻചോലയിലും വമ്പൻ ട്വിസ്റ്റ് : സേനാപതി വേണു യുഡിഎഫ് സ്ഥാനാർത്ഥിയാകും; പ്രഖ്യാപനം ഉടൻ

ഉടുമ്പൻചോലയിലും വമ്പൻ ട്വിസ്റ്റ് : സേനാപതി വേണു യുഡിഎഫ് സ്ഥാനാർത്ഥിയാകും; പ്രഖ്യാപനം ഉടൻ

നിയമസഭ  തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ രാഷ്ട്രീയരംഗത്ത് വീണ്ടും അപ്രതീക്ഷിത വഴിത്തിരിവ്. അനിശ്ചിതത്വം നിലനിന്നിരുന്ന ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സേനാപതി വേണുവിനെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വമെന്ന സൂചനകൾ ശക്തമാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

Slide 1
Slide 2
Slide 3
Slide 4

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നിരവധി പേരുകളുടെ പേരുകൾ ഉയർന്നിരുന്ന സാഹചര്യത്തിലാണ് അവസാനഘട്ടത്തിൽ സേനാപതി വേണുവിന് മുൻതൂക്കം ലഭിച്ചത്.

നേരത്തെ മിനി പ്രിൻസ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പ്രാദേശിക തലത്തിൽ ശക്തമായ പ്രവർത്തന പരിചയവും സംഘടനാ പിന്തുണയും വേണുവിന് അനുകൂല ഘടകങ്ങളായി മാറിയെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകരിൽ ആശങ്ക ഉയർന്നിരുന്നുവെങ്കിലും പുതിയ നീക്കത്തോടെ പാർട്ടി പ്രവർത്തകരിൽ ഉണർവും ആത്മവിശ്വാസവും വർധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.

അതേസമയം, എൽഡിഎഫ് ഇതിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.KK ജയചന്ദ്രനാണ് LDF സ്ഥാനാർഥി. ഇതോടെ ഉടുമ്പൻചോലയിൽ മത്സരം കടുത്തതാകുമെന്നുറപ്പാണ്.

സേനാപതി വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.