പ്രതീക്ഷയോടെ മുന്നണികൾ: ജില്ലയിൽ എട്ട് സ്ഥാനാർത്ഥികള്‍ നാമനിർദേശപത്രിക സമർപ്പിച്ചു
ജില്ലയില്‍ എട്ട് സ്ഥാനാർത്ഥികള്‍ നാമനിർദേശപത്രിക സമർപ്പിച്ചു.
ഇടുക്കി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ, ബി.എസ്.പി സ്ഥാനാർത്ഥി ഷിജോ ആന്റണി എന്നിവരാണ് പത്രിക നല്‍കിയത്.
ദേവികുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി എ. രാജ, ഡമ്മിയായി ആർ. ഈശ്വരൻ, എൻ.ഡി.എ സ്ഥാനാർത്ഥി എസ്. രാജേന്ദ്രൻ എന്നിവർ പത്രിക നല്‍കി. ഉടുമ്പൻചോല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ, ബി.എസ്.പി സ്ഥാനാർത്ഥി പി.കെ. സജീവൻ എന്നിവരും പീരുമേട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ. സലിംകുമാറും നാമനിർദേശപത്രിക സമർപ്പിച്ചു.
മണ്ഡലങ്ങളിലെ പ്രധാന മത്സരങ്ങൾ
ഉടുമ്പൻചോല
കെ കെ ജയചന്ദ്രൻ (എൽ.ഡി.എഫ്)
സേനാപതി വേണു (യു.ഡി.എഫ്)
സംഗീത വിശ്വനാഥൻ (എൻ.ഡി.എ)
ഇടുക്കി
റോഷി അഗസ്റ്റിൻ (എൽ.ഡി.എഫ്)
റോയ് കെ പൗലോസ് (യു.ഡി.എഫ്)
പ്രതീഷ് പ്രഭ (എൻ.ഡി.എ)
തൊടുപുഴ
അപ്പു ജോൺ ജോസഫ് (യു.ഡി.എഫ്)
സിറിയക് ചാഴികാടൻ (എൽ.ഡി.എഫ്)
റോയി വാരിക്കാട്ട് (എൻ.ഡി.എ)
പീരുമേട്
കെ സലിംകുമാർ (എൽ.ഡി.എഫ്)
സിറിയക് തോമസ് (യു.ഡി.എഫ്)
രതീഷ് വരകുമല (എൻ.ഡി.എ)
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസ്ഥയിലാണ്.





