സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു, എട്ടിടങ്ങളില്‍ 'ഓറഞ്ച് അലര്‍ട്ട്'

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു, എട്ടിടങ്ങളില്‍ 'ഓറഞ്ച് അലര്‍ട്ട്'

സംസ്ഥാനത്ത് വേനല്‍ച്ചൂട് കനത്തതോടെ അള്‍ട്രാവയലറ്റ് (യുവി) വികിരണത്തോത് ഗണ്യമായി ഉയർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം എട്ട് കേന്ദ്രങ്ങളില്‍ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

യുവി സൂചിക ഒൻപത് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയർന്ന നിരക്ക്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ സൂചിക എട്ട് രേഖപ്പെടുത്തി. യുവി സൂചിക എട്ട് മുതല്‍ 10 വരെ എത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ശരീരത്തിന് ഹാനികരമായേക്കാവുന്ന ഉയര്‍ന്ന വികിരണതോതാണ് ഈ പരിധിയിലുള്ളത്. കളമശേരി, ബേപ്പൂർ, മാനന്തവാടി (സൂചിക 7), ധർമടം, ഉദുമ (സൂചിക 6) എന്നിവിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 ജാഗ്രത നിർദേശങ്ങൾ:

രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക

പുറത്തേക്ക് പോകുമ്പോൾ കുട, തലക്കെട്ട്, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക

കൂടുതൽ വെള്ളം കുടിക്കുക

കുട്ടികളും വയോധികരും പ്രത്യേകം ശ്രദ്ധിക്കണം

തുടർച്ചയായി വെയിലേറ്റാൽ സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.