ഇടുക്കിയിൽ വോട്ടർ ബോധവൽക്കരണം: ഒപ്പുശേഖരണ പരിപാടിക്ക് തുടക്കം
ഇടുക്കി ജില്ലയിൽ വോട്ടർ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി “സ്വീപ്പ് ഇടുക്കി”യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണ പരിപാടിക്ക് തുടക്കമാകും. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ഈ ബോധവൽക്കരണ പ്രവർത്തനം സംഘടിപ്പിക്കുന്നത്.
ഇടുക്കി സിവിൽ സ്റ്റേഷനിൽ സിഗ്നേച്ചർ വാൾ ഒരുക്കി പൊതുജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിക്കും. പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 27-ന് രാവിലെ 10.30ന് നടക്കും.
“നാളെക്കായി വോട്ട്, വോട്ടിനായി കൈയൊപ്പ്” എന്ന സന്ദേശത്തോടെ ജനങ്ങളെ വോട്ടെടുപ്പിൽ സജീവമായി പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.





