വിശുദ്ധവാരത്തിന് തുടക്കം: ഇന്ന് ഓശാന ഞായർ

ഇടുക്കി രൂപതാ തല തിരുക്കർമ്മങ്ങൾ ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ ആരംഭിച്ചു.ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്നു

വിശുദ്ധവാരത്തിന് തുടക്കം: ഇന്ന് ഓശാന ഞായർ

നോമ്പിന്റെയും പ്രാർത്ഥനയുടെയും ആത്മീയ നിറവിൽ ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു. യേശുക്രിസ്തുവിന്റെ യെരൂശലേമിലേക്കുള്ള വിജയപ്രവേശനം അനുസ്മരിപ്പിക്കുന്ന ഓശാന ഞായർ ആചരിച്ചുകൊണ്ടാണ് വിശുദ്ധവാരത്തിന് തുടക്കമായത്.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി രൂപതാ തല തിരുക്കർമ്മങ്ങൾക്ക് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ ഇടുക്കി രൂപതാ മെത്രാനായ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയും ആത്മീയ ഭാവത്തോടെയും തിരുക്കർമ്മങ്ങൾ നടന്നു.

6.30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾ ഇരട്ടയാറിൽ ഉള്ള അൽഫോൻസാ കപ്പേളയിൽ നിന്നും ആരംഭിച്ചു.തുടർന്ന് ഓശാനയുടെ സന്ദേശം നൽകി വിശ്വാസികൾ ഇരട്ടയാറിൽ കുരുത്തോല പ്രദക്ഷിണവും നടത്തി.നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്ന്യസ്ഥരും പങ്കെടുത്തു.