കേരള ചിത്രകല പരിഷത്ത് : സംസ്ഥാന സമ്മേളനവും ചിത്രകലാ ക്യാമ്പും സമാപിച്ചു

തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 250 ൽ പരം ചിത്രകാരന്മാർ പങ്കെടുത്തു

കേരള ചിത്രകല പരിഷത്ത് : സംസ്ഥാന സമ്മേളനവും ചിത്രകലാ ക്യാമ്പും സമാപിച്ചു

കുമിളി: കേരള ചിത്രകല പരിഷത്തിന്റെ സംസ്ഥാന സമ്മേളനവും ചിത്രകലാ ക്യാമ്പും തേക്കടിയിൽ സമാപിച്ചു. കുമിളി തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 250 ഓളം ചിത്രകാരന്മാർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

പെരിയാർ ടൈഗർ റിസർവിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ പ്രകൃതിയെ ആസ്പദമാക്കി തേക്കടിയുടെ പശ്ചാത്തലത്തിൽ ചിത്രരചന നടന്നു.

സംസ്ഥാന പ്രസിഡന്റ് രാജീവ് കോട്ടയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ചിത്രകാരൻ ആർട്ടിസ്റ്റ് മദനന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പള റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനിൽകുമാർ കെ ജി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സജിദാസ് മോഹൻ, ഡോ. ജയിംസ് ചിറ്റിലപ്പള്ളി, പാർത്ഥസാരഥി വർമ്മ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, സേതു പാർവതി എന്നിവർ സംസാരിച്ചു.

കേരള ചിത്രകല പരിഷത്തിന്റെ 65 വർഷത്തെ പ്രവർത്തനം സംസ്ഥാനത്തിന്റെ കലാരംഗത്തിന് നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ലക്ഷ്മി ആർ പറഞ്ഞു. കലാകാരന്മാരുടെ പുരോഗതിക്കായി ജില്ലാതലത്തിൽ ആർട്ട് ഗ്യാലറികൾ ആരംഭിക്കണമെന്നും പുതിയ തലമുറയെ ചിത്രകലയിൽ ആകർഷിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമായെന്നും പൊതുസമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.

വിവിധ പരിപാടികൾക്ക് ജയ് പി ഈശ്വർ, വിനോദ് പയ്യന്നൂർ, രാജീവ് കെസി പോൾ, മോൻസി, ഷിജു ഇ എം, ശ്രീകാന്ത്, രാജേഷ്, ബിനോയി മാവടി, ഫാദർ സാബു മണ്ണാത്ത്, ഫ്രസ്‌കോ മുരളി, ജയപ്രകാശ് വയനാട്, രതീഷ് ശിവഗംഗ, ഉഷാകുമാരി കോട്ടയം, ലതാ ഗുരുവായൂർ, ഉണ്ണി ഗ്ലോറി എന്നിവർ നേതൃത്വം നൽകി.