സെലക്ഷൻ ട്രയൽസ് നാളെ

സെലക്ഷൻ ട്രയൽസ് നാളെ

രാജാക്കാട്: ദേശീയ ത്രോബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളുടെ ഓപ്പൺ സെലക്ഷൻ ട്രയൽസ് നാളെ നടക്കും. സബ് ജൂനിയർ ദേശീയ ത്രോബോൾ ചാമ്പ്യൻഷിപ്പിനും ദേശീയ ത്രോബോൾ ഫെഡറേഷൻ കപ്പ് സീനിയർ മത്സരങ്ങൾക്കുമായി ടീമുകളെ തെരഞ്ഞടുക്കുന്നതിനാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ തല ഓപ്പൺ സെലക്ഷൻ ട്രയൽസ് നാളെ രാവിലെ 9.30ന് രാജാക്കാട് ജിഎച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരള ടീമുകളുടെ ഓപ്പൺ സിലക്ഷൻ ട്രയൽസ് ഏപ്രിൽ 16ന് ഫോർട്ട് കൊച്ചിയിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4

ത്രോബോൾ അസോസിയേഷന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത താരങ്ങൾക്ക് മാത്രമാണ് ട്രയൽസിൽ പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക്: 9496465390.