ചുട്ട് പഴുത്ത് കേരളം.. ചൂട് അപകടകരമായ നിലയിൽ..
ചുട്ട് പഴുത്ത് കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയർന്നേക്കാം
സംസ്ഥാനത്ത് ചൂട് കനക്കുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.





