ഇന്നു മുതൽ വേനൽ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യത. മഴ കൂടുതല്‍ സജീവമായി വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം.
ഇതിന്റെ ഭാഗമായി ബുധനാഴ്ച ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കി, കോട്ടയം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച വേനല്‍മഴ കനത്ത ചൂടിന് നേരിയ ആശ്വാസമായിരുന്നു


