ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ വാർഷികയോഗവും മാതൃ സംഗമവും സംഘടിപ്പിച്ചു
കാഞ്ചിയാർ കക്കാട്ടുകടയിൽ ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ വാർഷികയോഗവും മാതൃ സംഗമവും നടത്തി. കക്കാട്ടുകട ജി.ഡി.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാനതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി.
ചടങ്ങുകൾക്ക് മുന്നോടിയായി ഗുരുസ്മരണയും സംഘടിപ്പിച്ചു. പി.പി. ശിവകുമാർ കണക്കും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സി.കെ. മോഹനൻ, സി.കെ. ശശി, എസ്. ഷിബു, ടി.ആർ. സാനു, പി.ആർ. രഘു, ദിലീപ് ലാൽ, ഷാജി കൊല്ലം, സുരേഷ് കാപ്പിൽ എന്നിവർ സംസാരിച്ചു.
തുടർന്ന് ഉച്ചകഴിഞ്ഞ് നടന്ന മാതൃ സംഗമ സമ്മേളനം മാതൃസഭ കേന്ദ്ര സെക്രട്ടറി ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാതൃസഭ ജില്ലാ പ്രസിഡന്റ് സന്ധ്യ സാനു അദ്ധ്യക്ഷത വഹിച്ചു. അനില രവീന്ദ്രൻ, ശശികല, സുമതി നാരായണൻ, തങ്കമ്മ ശ്രീധരൻ, ജയാ, രമ മനോഹരൻ എന്നിവർ പ്രസംഗിച്ചു.


