ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം തൊടുപുഴയിൽ നടന്നു

ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം തൊടുപുഴയിൽ നടന്നു

തൊടുപുഴ: ഐ.എൻ.ടി.യു.സി ജില്ലാ സമ്പൂർണ്ണ നേതൃയോഗം രാജ മാട്ടുക്കാരന്റെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

മേയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാനും, മേയ് 3 ഐ.എൻ.ടി.യു.സി സ്ഥാപകദിനത്തിൽ മണ്ഡലങ്ങളിൽ പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു. യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. അനിയൻ മാത്യു, എ.പി. ഉസ്മാൻ, തോമസ് രാജൻ, ജോൺ സി. ഐസക്, രാജു ബേബി, എം.കെ. ഷാഹുൽ ഹമീദ്, ഡി. കുമാർ, സന്തോഷ് അമ്പിളിവിലാസം, ഷൈനി റോയി എന്നിവർ സംസാരിച്ചു.