കെ.എസ്.ഇ.ബി വര്‍ക്കര്‍ (മസ്ദൂര്‍) നിയമനം: 15 വര്‍ഷത്തിന് ശേഷം വിജ്ഞാപനം
തിരുവനന്തപുരം: കെ.എസ്.ഇ.ബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്കുള്ള വിജ്ഞാപനം ഏപ്രില്‍ 30ന് പ്രസിദ്ധീകരിക്കുമെന്ന് കേരള പി.എസ്.സി അറിയിച്ചു. ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തസ്തികയിലേക്ക് വീണ്ടും വിജ്ഞാപനം പുറത്തിറങ്ങുന്നത്.
ഇത്തവണ സംസ്ഥാനത്ത് ആകെ 985 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 139 ഒഴിവുകള്‍ ഉള്‍പ്പെടുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനോടകം ഒഴിവുകളുടെ എണ്ണം ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് സൂചന.
18 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. കുറഞ്ഞത് പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ശാരീരികക്ഷമത നിര്‍ബന്ധമാണ്. കൂടാതെ, പോസ്റ്റുകളില്‍ കയറാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള പ്രായോഗിക വൈദഗ്ധ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.
2011 മാര്‍ച്ചിലാണ് ഇതിന് മുമ്പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്നത്തെ റാങ്ക് ലിസ്റ്റില്‍ പതിനായിരത്തിലധികം പേര്‍ ഉള്‍പ്പെട്ടിരുന്നു. അവരില്‍ 4020 പേര്‍ക്ക് നിയമനം ലഭിച്ചു. 514 ഒഴിവുകളുമായി തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നത്.


