സി.ബി.എസ്.ഇ പ്ലസ് ടു ഫലം മെയ് മൂന്നാം വാരത്തിൽ
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ്സ് ട്രസ്റ്റ് ഓഫ്ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പുതിയ മൂല്യനിർണ്ണയ രീതിയിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് ഈ വർഷത്തെ പരീക്ഷകൾ നടന്നത്.
വിദ്യാർത്ഥികൾക്ക് ഫലം cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകൾ വഴി അറിയാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തിയതി എന്നിവ നൽകി മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.
ഈ വർഷം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.


