പാചകവാതക വില വര്‍ധന : ഇന്ന് സംസ്ഥാനത്ത് ഹോട്ടല്‍-ബേക്കറി പണിമുടക്ക്; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും നിലക്കും

പാചകവാതക വില വര്‍ധന : ഇന്ന് സംസ്ഥാനത്ത് ഹോട്ടല്‍-ബേക്കറി പണിമുടക്ക്; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും നിലക്കും

സംസ്ഥാനത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വില കൂട്ടിയതിനെതിരെ ഇന്ന് ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും പണിമുടക്കില്‍. ഇതോടൊപ്പം ഓണ്‍ലൈന്‍ ഭക്ഷണവിതരണ സേവനങ്ങളും ഇന്ന് നിര്‍ത്തിവയ്ക്കും.

Slide 1
Slide 2
Slide 3
Slide 4

ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്‍, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

19 കിലോ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇതോടെ സിലിണ്ടര്‍ വില മൂവായിരം രൂപ കടന്നിരിക്കുകയാണ്. മുന്‍പ് ചെറിയ തോതിലുള്ള വര്‍ധനവുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഉണ്ടായ വലിയ വര്‍ധനവ് ഹോട്ടല്‍ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യവസായികളുടെ മുന്നറിയിപ്പ്.

പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുന്നതിനാല്‍ ഹോട്ടലുകള്‍ ഭക്ഷണവില ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇത് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കും വലിയ തിരിച്ചടിയാകുമെന്ന് ആശങ്ക ഉയരുന്നു.

കോവിഡ് കാലത്തെ പ്രതിസന്ധിയില്‍നിന്ന് പതുക്കെ മുക്തമാകുന്ന ഹോട്ടല്‍ മേഖലയ്ക്ക് ഈ വിലവര്‍ധനവ് വീണ്ടും വലിയ ആഘാതമാണെന്നാണ് വിലയിരുത്തല്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4