വാണിജ്യ സിലിണ്ടർ വില വർദ്ധനവിൽ പ്രതിഷേധം; കട്ടപ്പനയിൽ അടുപ്പുകൂട്ടി സമരം നടന്നു
കട്ടപ്പന : വാണിജ്യ സിലിണ്ടർ വില വർദ്ധനവിനെതിരെ കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് സമരം ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് പ്രസിഡന്റ് അജിത് സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനേഷ് കക്കാട്ട് സ്വാഗതം ആശംസിച്ചു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഉപാധ്യക്ഷൻ എം.കെ തോമസ്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട, വനിതാ വിംഗ് പ്രസിഡന്റ് റോസമ്മ ജയിംസ്, യൂത്ത് വിംഗ് രക്ഷാധികാരി ഷിയാസ് എ.കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


