മണ്ണനാല്‍ കുടുംബയോഗവും വാര്‍ഷിക പൊതുയോഗവും നടന്നു
കട്ടപ്പന: മണ്ണനാല്‍ കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഫാ. സിറിയക് മണ്ണനാല്‍ അനുസ്മരണവും സംഘടിപ്പിച്ചു. രാവിലെ പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഫാ. ജോസഫ് മണ്ണനാല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍, കുടുംബയോഗം പ്രസിഡന്റ് അഡ്വ. കെ. ടി. ജേക്കബ്, മാര്‍ട്ടിന്‍ ജെ. മണ്ണനാല്‍, ബീന ജോണ്‍, എം. എ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും കലാകായിക മത്സരങ്ങളും അരങ്ങേറി.


