നത്തുകല്ല് റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടന്നു
ഇരട്ടയാർ : നത്തുകല്ല് റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബസംഗമവും അമ്പഴത്തിനാൽമറ്റത്തിൽ മാത്യു മത്തായിയുടെ ഭവനത്തിൽ നടന്നു. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
നത്തുകല്ല് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷെല്ലി ജോർജ് അധ്യക്ഷത വഹിച്ചു.
അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ എയ്ഞ്ചൽ വാലി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ടോമിച്ചൻ പൂനാട്ട് സെക്രട്ടറി ശ്രീ ജോണി ഇല്ലിമൂട്ടിൽ എന്നിവർ ചേർന്ന് ആദരിച്ചു
അമ്പഴത്തിനാ മറ്റത്തിൽ മാത്യു മത്തായിയുടെ ഭവനത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി സിബി അഗസ്റ്റിൻ പാറയിൽ സ്വാഗതം ആശംസിച്ചു.ട്രഷറർ ശ്രീ ഷാജി വട്ടമറ്റത്തിൽ, ശ്രീ ബിനോയ് പുറം ചിറയിൽ,ഡോക്ടർ അബി വിജി തോമസ്,സാബു അടിച്ചില്ലാമാക്കൽ, ജോസ് കൊച്ചു കുന്നേൽ, ബെന്നി പറക്കോട്ടിൽ എന്നിവർ സംസാരിച്ചു


