നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ടെണ്ടർ ക്ഷണിച്ചു

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ടെണ്ടർ ക്ഷണിച്ചു

നെടുങ്കണ്ടം താലൂക്ക് ആശുപത്രി വിവിധ ആവശ്യങ്ങൾക്കായി എട്ടിനം ടെണ്ടറുകൾ ക്ഷണിച്ചു. ക്യാന്റീൻ, ജനറൽ സ്റ്റോർ ഏറ്റെടുത്തു നടത്തുക, ലാബ് കെമിക്കൽസ് വിതരണം, മെഡിക്കൽ ഓക്സിജൻ വിതരണം, ലാബ് ടെസ്റ്റുകൾ നടത്തി നൽകുക, എക്‌സ്-റേ ഫിലിം വിതരണം, ആശുപത്രിയിലെ വിവിധ തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കൽ, സി.ടി സ്കാനിംഗ് സേവനം എന്നിവയ്ക്കാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 രാവിലെ 10.30 വരെയാണ്. അന്നേദിവസം രാവിലെ 11.30ന് ടെണ്ടറുകൾ തുറക്കും. ടെണ്ടർ ഫോമുകൾ മെയ് 26 ഉച്ചകഴിഞ്ഞ് 1 മണിവരെ ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക്:

സൂപ്രണ്ടിന്റെ കാര്യാലയം,

താലൂക്ക് ആശുപത്രി, നെടുങ്കണ്ടം – 685553

ഫോൺ: 04868 232650