വി.ഡി. സതീശൻ മുഖ്യമന്ത്രിയായത് ജനങ്ങളുടെ അംഗീകാരം: ജോയി വെട്ടിക്കുഴി
മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിൽ വി.ഡി. സതീശൻ ശ്രദ്ധേയമായ പങ്ക് വഹിച്ചുവെന്നും ജോയി വെട്ടിക്കുഴി
ഇടുക്കി: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ജനങ്ങളുടെ വലിയ അംഗീകാരമാണെന്ന് ഇടുക്കി ജില്ലാ യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി.
നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിന്റെ പോരായ്മകൾ ശക്തമായി ചൂണ്ടിക്കാട്ടുകയും അതിന് ബദൽ പരിഹാരങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്ത നേതാവാണ് വി.ഡി. സതീശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിൽ വി.ഡി. സതീശൻ ശ്രദ്ധേയമായ പങ്ക് വഹിച്ചുവെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. ജനകീയ നേതാവെന്ന നിലയിൽ ജനങ്ങളുടെ വിശ്വാസവും അംഗീകാരവും നേടിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/share/r/1CPxz165R3/


