എസ്‌എസ്‌എല്‍സി പരീക്ഷാഫലം ; പ്രഖ്യാപനം ഉച്ചയ്ക്ക് 3ന്
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. പി.ആർ.ഡി ചേംബറിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഫലപ്രഖ്യാപനം നടത്തും.
എസ്‌എസ്‌എല്‍സി ഫലത്തോടൊപ്പം ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപേർഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപേർഡ്), എഎച്ച്‌എസ്‌എല്‍സി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാനാകും.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:
kbpe.kerala.gov.in�
results.digilocker.gov.in�
sslexam.kerala.gov.in�
results.kite.kerala.gov.in�
PRD Kerala�
കൂടാതെ, നമ്മുടെ കേരളം മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ വാട്സാപ്പ് നമ്പറായ 9188619958 മുഖേനയും പരീക്ഷാഫലം ലഭ്യമാകും.


