“ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവ്”; രൂക്ഷ വിമർശനവുമായി സി.പി. മാത്യു
ഇടുക്കി എംപി ഡീൻ കുര്യാക്കോസ്നെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സി.പി. മാത്യു. ഡീൻ കുര്യാക്കോസ് “മൂക്കാതെ പഴുത്ത നേതാവാണ്”ന്നും എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവും ലഭിക്കുന്നില്ലെന്നും സി.പി. മാത്യു.
സംഘടന മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ പിന്തുണ എംപി നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്തരിച്ച പി.ടി. തോമസ് ൻ്റേ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനം ലഭിക്കാൻ കാരണമായതെന്നും സി.പി. മാത്യു പറഞ്ഞു. “എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്” എന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ വി.ഡി. സതീശൻ അനുകൂല പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ ഡീൻ കുര്യാക്കോസ് പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്.
പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അമിതമായ അച്ചടക്ക നടപടികൾ കോൺഗ്രസിന്റെ ശൈലിയല്ലെന്നും ഡീൻ കുര്യാക്കോസ് നേരത്തെ പ്രതികരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അത് നേതൃത്വം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു


