തേക്കടിയിൽ ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തുടക്കം

തേക്കടിയിൽ ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തുടക്കം

കേരള വനം-വന്യജീവി വകുപ്പും മാതൃഭൂമി ആഴ്ചപ്പതിപ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തേക്കടിയിൽ തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

വായനക്കാരെയും എഴുത്തുകാരെയും പ്രകൃതിയോട് കൂടുതൽ അടുപ്പിക്കുകയും പരിസ്ഥിതി ബോധമുള്ള പുതിയ സാഹിത്യ സംസ്കാരം വളർത്തുകയും ചെയ്യുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് ഐ.എഫ്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.

സാഹിത്യ ക്യാമ്പ് ഡയറക്ടറും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ, കവയത്രിമാരായ കനിമോൾ, ജെ. പ്രമീള ദേവി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മെയ് 17 വരെ നീണ്ടുനിൽക്കുന്ന ‘അക്ഷരപ്രകൃതി 2026’യിൽ വിവിധ സാഹിത്യ ചർച്ചകളും പരിസ്ഥിതി സംവാദങ്ങളും ചിന്താവേദികളും അരങ്ങേറും.